ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുള്ള മരുന്നുകള്‍ അതിവേഗം എത്തിച്ച് ബ്രിട്ടന്‍. കൊറോണ പ്രതിരോധത്തിനായുള്ള ജീവന്‍രക്ഷാ മരുന്നുകളും അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ആശുപത്രി ഉപകരണങ്ങളും പരിശോധനാ കിറ്റുകളുമടക്കമാണ് വിമാനത്തില്‍ തലസ്ഥാനത്ത് എത്തിയത്. ബ്രിട്ടന്റെ ആദ്യ ഘട്ട സഹായം എത്തിയ വിവരം കേന്ദ്ര വിദേശകാര്യവകുപ്പാണ് അറിയിച്ചത്.
‘സുഹൃദ് രാജ്യങ്ങളുടെ സഹായം കൃത്യസമയത്ത് ലഭിച്ചുകൊണ്ടിരിക്കുന്നു. ബ്രിട്ടനില്‍ നിന്നുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളും മരുന്നുകളും ഇന്ന് രാവിലെ ഇന്ത്യയിലെത്തി. 100 വെന്റിലേറ്ററുകള്‍, 95 ഓക്സിജന്‍ സംവിധാനങ്ങള്‍ എന്നിവയ്ക്കൊപ്പം 600 ജീവന്‍രക്ഷാ ഉപകരണങ്ങളും കിറ്റുകളും ബ്രിട്ടന്‍ നല്‍കി. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്കായുള്ള നിധിയില്‍ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് ബ്രിട്ടന്‍ അടിയന്തിര സഹായം ലഭ്യമാക്കിയതെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് എംബസി അറിയിച്ചു.
Discussion about this post