തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രം നല്‍കുന്നതിന് പുറമേ കൂടുതല്‍ വാക്സിനുകള്‍ വാങ്ങാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം. 1 കോടി വാക്സിന്‍ ഡോസുകളാകും വാങ്ങുക.
കൊവിഷീല്‍ഡ്, കൊവാക്സിന്‍ ഡോസുകളാണ് വാങ്ങുക. 70 ലക്ഷം കൊവിഷീല്‍ഡ് ഡോസുകളും, 30 ലക്ഷം കൊവാക്സിന്‍ ഡോസുകളാണ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
ഇതിന്റെ ആദ്യപടിയെന്നോണം മെയ് 1 ന് 10 ലക്ഷം ഡോസുകള്‍ എത്തിക്കും. ഇതിനായി വിവിധ വകുപ്പുകളിലെ പണം ഉപയോഗിക്കും. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
അതേസമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധമെന്നോണം സംസ്ഥാനത്തെ 12 ജില്ലകള്‍ പൂര്‍ണമായി അടയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തല്‍ക്കാലം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനം. ലോക്ഡൗണ്‍ കൂടുതല്‍ തിരിച്ചടിയുണ്ടാക്കുമെന്നും യോഗം വിലയിരുത്തി.
Discussion about this post