ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.
കാപ്പനെ ഡല്‍ഹി എയിംസിലേക്കോ ആര്‍എംഎല്‍ ആശുപത്രിയിലേക്കോ മാറ്റണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച കാപ്പന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന് ഗുരുതര ആരോഗ്യപ്രശ്‌നമുള്ളതായി വ്യക്തമായതായും കോടതി ചൂണ്ടിക്കാട്ടി. കാപ്പന് ഇടക്കാല ജാമ്യം നല്‍കണമെന്നും ആരോഗ്യസ്ഥിതി മോശമാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഇതിനെ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തു.
ചികിത്സ നല്‍കി ആരോഗ്യം വീണ്ടെടുത്ത ശേഷം കാപ്പനെ മഥുരയിലെ ജയിലിലേക്ക് കൊണ്ടുപോകാമെന്നും ഇപ്പോള്‍ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാമെന്നും കോടതി നിര്‍ദേശിച്ചു.
Discussion about this post