മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി.പ്രകാശ്(56) അന്തരിച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിരുന്നു. ഇന്ന് പുലര്‍ച്ചെ 2:30 ഓടെ വീട്ടില്‍ വെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മലപ്പുറം ഡി.സി.സി പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കെ.പി.സി.സി സെക്രട്ടറി, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
Discussion about this post