ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ നാല് ലക്ഷത്തോളമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,86,452 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,87,62.976 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,498 പേര്‍ മരിച്ചു. ഇതോടെ മരണസംഖ്യ 2,08,330 ആയി. 2,97,540 പേര്‍ രോഗമുക്തരായി. രാജ്യത്ത് മൊത്തം 1,53,84,418 പേര്‍ രോഗമുക്തരായി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 31,70,228 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
Discussion about this post