ന്യൂഡല്‍ഹി: യുപി പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ഒരു ഡെപ്യൂട്ടി ജയിലറെയും മെഡിക്കല്‍ ഓഫീസറെയും കാപ്പനോടൊപ്പം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. സിദ്ദിഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസിലേക്കോ ആര്‍എംഎല്‍ ആശുപത്രിയിലേക്കോ മറ്റേതെങ്കിലും ആശുപത്രിയിലേക്കോ മാറ്റണമെന്നാണ് കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചത്.
ചികിത്സയ്ക്കു ശേഷം സിദ്ദിഖ് കാപ്പനെ ജയിലിലേക്കു മാറ്റാമെന്നും കോടതി വ്യക്തമാക്കി.
Discussion about this post