ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി വിജയനും മമത ബാനര്‍ജിയ്ക്കും എം കെ സ്റ്റാലിനും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവിധ പിന്തുണയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പിണറായി വിജയനും എല്‍ഡിഎഫിനും അഭിനന്ദനങ്ങള്‍. തുടര്‍ന്നും വിവിധ വിഷയങ്ങളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും കൊറോണ മഹാമാരിയില്‍ നിന്നും രാജ്യത്തെ ഒരുമിച്ച് രക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു. മമത ദീദീയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും എല്ലാവിധ ആശംസകളും അറിയിക്കുന്നു. പശ്ചിമ ബംഗാളിലെ ജനങ്ങളുടെ സ്വപ്ന സാക്ഷാത്കരണത്തിനും കൊറോണയെ നേരിടുന്നതിനുമായ എല്ലാ പിന്തുണയും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും. ബംഗാളില്‍ ബിജെപിയെ പിന്തുണച്ച എല്ലാവരോടും നന്ദിയറിയിക്കുന്നു. ശ്രദ്ധിക്കപ്പെടാതെ കിടന്ന സാഹചര്യത്തില്‍ നിന്നും ബിജെപിയുടെ നില ഉയര്‍ന്നിട്ടുണ്ട്. അതിന് വേണ്ടി പ്രയത്നിച്ച എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും അദ്ദേഹം നന്ദി അറിയിച്ചു.
തമിഴ്നാട്ടില്‍ വിജയം നേടിയ ഡിഎംകെ നേതാവ് എം കെ സ്റ്റാലിനും അദ്ദേഹം അഭിനന്ദങ്ങള്‍ അറിയിച്ചു. ദേശീയ തലത്തിലുള്ള ഉന്നമനത്തിന് വേണ്ടിയും കൊറോണയ്ക്കെതിരായുള്ള പോരാട്ടത്തിലും ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേതാക്കളെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തി.
Discussion about this post