തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ നല്‍കുന്ന ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വാക്സിനും നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണ്.
ആ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയായ നടപടിയല്ല. 18 വയസുമുതല്‍ വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത് പ്രാവര്‍ത്തികമാക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒന്നുകില്‍ സൗജന്യമായി വാക്സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന വിധത്തില്‍ രാജ്യത്തെ വാക്സിന്‍ വിതരണം ഉറപ്പുവരുത്തുകയെങ്കിലും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാക്സിനുകള്‍ ലഭിക്കുന്നില്ല എന്നാതാണ് നിലവില്‍ നേരിടുന്ന പ്രശ്നം. ഈ വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും വാക്സിന്‍ ദൗര്‍ലഭ്യം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് പല തവണ കേന്ദ്രസര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു. രോഗം ഇത്തരത്തില്‍ വ്യാപിക്കുന്ന സമയത്ത് പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യുക എന്നത് അനിവാര്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
18 വയസിന് മുകളിലുള്ളവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യമേഖലയും ചേര്‍ന്ന് വാക്‌സിനേഷന്‍ നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നയം. ഇത് ശരിയല്ല, കേന്ദ്രം തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ മുന്‍കൂട്ടി കാണാന്‍ കേന്ദ്രത്തിനു കഴിഞ്ഞില്ല. നമ്മുടെ ആവശ്യത്തിനു കരുതിവയ്ക്കാതെ മറ്റുള്ളവര്‍ക്ക് നല്‍കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായത്.
ഒരു കോടി വാക്‌സിന്‍ വാങ്ങുന്നതിനുള്ള നടപടി നടന്നുവരികയാണ്. സംസ്ഥാനം വിചാരിച്ചാല്‍ മാത്രം വാക്‌സിന്‍ ലഭിക്കില്ല. കമ്പനികളില്‍നിന്ന് ലഭ്യമാവണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post