തിരുവനന്തപുരം: കോവിഡ് വ്യാപനം ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ. രോഗവ്യാപനം വര്‍ധിച്ചാല്‍ ആരോഗ്യ സംവിധാനത്തിന് വെല്ലുവിളിയാകുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് രോഗവ്യാപനം ഇനിയും വര്‍ധിക്കുമെന്ന് തന്നെയാണ്. ഈ മാസം 15 വരെ ഉയര്‍ന്ന നിലയില്‍ വ്യാപനം ഉണ്ടായേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. കിടക്കകള്‍, ഓക്‌സിജന്‍, വെന്റിലേറ്റര്‍ തുടങ്ങിയ ആശുപത്രി സൗകര്യം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും അടുത്ത കടയില്‍നിന്നും മാത്രം സാധനങ്ങള്‍ വാങ്ങുക. സാധനങ്ങള്‍ വാങ്ങാന്‍പോകുമ്പോള്‍ രണ്ട് മാസ്‌കുകള്‍ ധരിക്കുക. സാധനം വാങ്ങി വേഗം മടങ്ങുക. ഗൃഹസന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണം. രോഗവ്യാപനം വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
വീടുകളില്‍ നിന്നാണ് രോഗവ്യാപനം കൂടുന്നതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. യുവജനങ്ങളും വയോജനങ്ങളും തമ്മില്‍ ഇടപെടുന്നതില്‍ ജാഗ്രത വേണം. വ്യായാമങ്ങള്‍ക്ക് പൊതുസ്ഥലങ്ങള്‍ ഉപയോഗിക്കരുത്, വീട്ടുപരിസരം ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post