ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവും ഗുസ്തിതാരവുമായ സുശീല്‍കുമാറിനെതിരെ കൊലപാത ആരോപണം. സഹതാരം അടിയേറ്റുമരിച്ച സംഭവത്തില്‍ സുശീല്‍ കുമാര്‍ ഒളിവിലാണെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്. താരത്തിനായി ഡല്‍ഹിയിലും പഞ്ചാബിലും പോലീസ് തിരച്ചില്‍ നടത്തുകയാണ്. ഇന്ത്യക്കായി ഒളിമ്പിക്സില്‍ വെങ്കലവും വെള്ളിയും നേടിയ താരം ഇത്തവണ സുവര്‍ണ്ണ പ്രതീക്ഷയോടെ പരിശീലനം നടത്തുന്നതിനിടെയാണ് സംഭവം.
സുശീല്‍കുമാറിന്റെ സുഹൃത്തുക്കള്‍ താമസിച്ചിരുന്ന വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചത്. ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ കുമാറാണ് അടിയേറ്റ് മരിച്ചത്. വീട്ടില്‍ നിന്നും ഒരു തോക്ക് കണ്ടെത്തിയതായി പോലീസ് പറഞ്ഞു
Discussion about this post