Sunday, September 27, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

റോക്കറ്റിന്റെ ക്രയോജനിക് ഇന്ധനമുണ്ടാക്കാനുള്ള ഓക്‌സിജന്‍ കൊവിഡ് ചികിത്സയ്ക്കായി നല്‍കും: ഐ.എസ്.ആര്‍.ഒ

by Punnyabhumi Desk
May 5, 2021, 10:23 am IST
in കേരളം

തിരുവനന്തപുരം: റോക്കറ്റിന്റെ ക്രയോജനിക് ഇന്ധനമുണ്ടാക്കാനുള്ള ഓക്‌സിജന്‍ ഇനി കൊവിഡ് ചികിത്സയ്ക്കായി ഐ.എസ്.ആര്‍.ഒ സൗജന്യമായി കേരളത്തിന് നല്‍കും. ആഴ്ചയില്‍ 12 ടണ്‍ ഓക്‌സിജനാണ് നല്‍കുക.

ഇന്ത്യയുടെ കൂറ്റന്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന ജി.എസ്.എല്‍.വി മാര്‍ക്ക് ത്രീ റോക്കറ്റില്‍ ക്രയോജനിക് ഇന്ധനമാണ്. ഓക്‌സിജന്‍ മൈനസ്183 ഡിഗ്രിയിലും ഹൈഡ്രജന്‍ മൈനസ് 253 ഡിഗ്രിയിലും തണുപ്പിച്ചാണ് ഇതിന് ഉപയോഗിക്കുന്നത്. തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ കോംപ്‌ളക്‌സിലാണ് ഓക്‌സിജന്‍ പ്ലാന്റ്. അവിടെ ഉണ്ടാക്കുന്ന ഓക്‌സിജന്‍ വില്‍ക്കാന്‍ അനുമതിയില്ല. സ്വകാര്യസ്ഥാപനത്തിനാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാനുള്ള കരാര്‍.

സാധാരണ മെഡിക്കല്‍ ഓക്‌സിജന്‍ 95 ശതമാനം ശുദ്ധമാണെങ്കില്‍ ക്രയോജനിക് ഓക്‌സിജന്റെ ശുദ്ധി (പ്യൂരിറ്റി) 99 ശതമാനമാണ്. ഇത്രയും മേന്മയുള്ള ഓക്‌സിജനാണ് കൊവിഡ് ആവശ്യത്തിന് നല്‍കുന്നത്.
ചികിത്സയിലുള്ള കൊവിഡ് രോഗികള്‍ മൂന്നരലക്ഷം കവിഞ്ഞതോടെ ഓക്‌സിജന്റെ ആവശ്യവും കൂടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും മുന്‍ വി.എസ്.എസ്.സി ഡയറക്ടറുമായ എം.സി. ദത്തനാണ് ഐ.എസ്.ആര്‍.ഒയുടെ ഓക്‌സിജന്‍ പ്ലാന്റ് ഉപയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവനുമായി ബന്ധപ്പെട്ട് നടപടിയെടുത്തു. ഐ.എസ്.ആര്‍.ഒ സയന്റിഫിക് വിഭാഗം മേധാവി ഡോ. ഉമാമഹേശ്വരന്‍ നടപടികള്‍ വേഗത്തിലാക്കി.

മഹേന്ദ്രഗിരിയില്‍ നിന്ന് വലിയ ടാങ്കറുകളില്‍ തിരുവനന്തപുരത്ത് എത്തിക്കുന്ന ഓക്‌സിജന്‍ സിലിണ്ടറുകളില്‍ നിറച്ചാണ് കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുക. പ്‌ളാന്റ് തമിഴ്‌നാട്ടിലായതിനാല്‍ അവിടെ 12 ടണ്‍ ഓക്‌സിജന്‍ നല്‍കും.

Share
Tweet
Send

Related News

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

കേരളം

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

കേരളം

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

പുതിയ വാർത്തകൾ

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

ലക്ഷ്മിക്കുട്ടി.വി.പിള്ള നിര്യാതയായി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.കുഞ്ഞിക്കണ്ണന്‍ നിര്യാതനായി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി.ഗോപിനാഥ് നിര്യാതനായി

തിരുമാന്ധാംകുന്ന് മാതൃക പിന്തുടരണം: മാര്‍ഗദര്‍ശക മണ്ഡലം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies