കൊച്ചി: സ്വര്‍ണ വില റെക്കോഡുകള്‍ തിരുത്തി മുന്നേറുന്നു. പവന് 400 രൂപ കൂടി 17800 രൂപയിലെത്തി. അമേരിക്കയുടെ ക്രഡിറ്റ് റേറ്റിങ് താഴ്‌ന്നേക്കുമോ എന്ന ആശങ്കയാണ് സ്വര്‍ണത്തിന് ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നത്. സ്വര്‍ണത്തിന് വില ഉയര്‍ന്നതോടെ ആഗോള ഓഹരി വിപണികളും നഷ്ടത്തിലാണ്. ആഗോള വിപണിയ്ക്ക് പിന്നാലെ ആഭ്യന്തര വിപണിയിലും സ്വര്‍ണം റെക്കോഡ് തിരുത്തി. 17480 രൂപയായിരുന്നു ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഉയര്‍ന്ന നില.
വായ്പാ പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനായി നിര്‍ണായക വായ്പാ ബില്‍ അമേരിക്ക പാസാക്കിയെങ്കിലും സാമ്പത്തിക രംഗത്ത് പ്രശ്‌നങ്ങള്‍ തുടരുകയാണ്. ഇതെത്തുടര്‍ന്ന് ആഗോള വിപണിയില്‍ സ്വര്‍ണം പുതിയ റെക്കോഡിലെത്തിയതിന് പിന്നാലെയാണ് ആഭ്യന്തര വിപണിയിലും വില കുതിച്ചുയര്‍ന്നത്.
Discussion about this post