കൊച്ചി: തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായി യാത്രചെയ്യുന്ന അഭിഭാഷകരെയും ഗുമസ്തന്മാരെയും കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ തടയില്ലെന്നും തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച് യാത്രയുടെ കാരണം വ്യക്തമാക്കി ഇവര്‍ക്കു പോകാന്‍ കഴിയുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അഭിഭാഷകരെയും ഗുമസ്തന്മാരെയും കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് തടയുമെന്ന് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശി അഡ്വ. മെല്‍വിന്‍ ബൈജു നല്‍കിയ ഹര്‍ജിയിലാണ് വിശദീകരണം.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിശദീകരണം രേഖപ്പെടുത്തി ഹര്‍ജി മേയ് ഏഴിനു പരിഗണിക്കും.
Discussion about this post