കൊച്ചി: കോവിഡ് നിര്‍ണയ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ തുടങ്ങുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. സ്വകാര്യ ഏജന്‍സികളുടെ സഹായത്തോടെ നിശ്ചിത സ്ഥലങ്ങളില്‍ എത്തി സാമ്പിളുകള്‍ ശേഖരിച്ച് ടെസ്റ്റ് നടത്തുന്ന രീതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.
ഇങ്ങനെ മൊബൈല്‍ യൂണിറ്റുകള്‍ വഴി ടെസ്റ്റ് നടത്തുന്നതിന് 448.20 രൂപയാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ നിശ്ചയിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയാക്കി കുറച്ചതിനെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post