ന്യൂഡല്‍ഹി: മൂന്ന് മാസത്തിനകം ഡല്‍ഹിയിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. സംസ്ഥാനത്തെ ഓക്‌സിജന്‍ ക്ഷാമം പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് കേജരിവാളിന്റെ പ്രഖ്യാപനം. നിലവില്‍ ഡല്‍ഹിയില്‍ ഓക്‌സിന്‍ ദൗര്‍ലഭ്യമില്ല. രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനായി മതിയായ ഓക്‌സിജന്‍ കിടക്കകള്‍ സജ്ജീകരിക്കേണ്ടതുണ്ടെന്നും കേജരിവാള്‍ പറഞ്ഞു.
Discussion about this post