ചെന്നൈ: കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ രണ്ടാഴ്ചത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ മാസം 10 മുതല്‍ 24 വരെയാണ് സംസ്ഥാനം അടച്ചുപൂട്ടുകയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഡിഎംകെ സര്‍ക്കാര്‍ വന്നതിന് പിന്നാലെയാണ് കോവിഡ് നിയന്ത്രണം കടുപ്പിച്ചത്. പലചരക്ക് കടകള്‍ ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കും. റസ്റ്ററന്റുകള്‍ക്ക് പാര്‍സല്‍ സര്‍വീസ് നടത്താം.
സിനിമാ തീയറ്റര്‍, ജിംനേഷ്യം, ബാര്‍, ഓഡിറ്റോറിയം എന്നിവയ്ക്കെല്ലാം നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. തമിഴ്നാട്ടില്‍ കഴിഞ്ഞ ദിവസം 26,465 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്. 197 മരണവും സ്ഥിരീകരിച്ചു.
Discussion about this post