മുംബൈ: രണ്ടുലക്ഷമോ അതില്‍ കൂടുതലോ ഉള്ള പണമിടപാടുകള്‍ ഇലക്ട്രോണിക് മാര്‍ഗത്തിലൂടെയോ അല്ലെങ്കില്‍ ബാങ്ക് മുഖാന്തിരമോ ആയിരക്കണമെന്നുള്ള നിയമത്തിനു കോവിഡ് കണക്കിലെടുത്ത് ഇളവ് അനുവദിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ്(സിബിഡിടി).
കോവിഡ് ചികിത്സയ്ക്കായി ആശുപത്രികള്‍ക്കും മറ്റും രണ്ടു ലക്ഷത്തില്‍കൂടുതലുള്ള തുക നോട്ടായി നല്‍കുന്നതിന് ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെയാണ് അനുമതി നല്‍കിയിരിക്കുന്നത്.
രോഗിയുടെയും പണം നല്‍കുന്നയാളുടെയും ബന്ധവും ഇരുവരുടെയും ആധാര്‍-പാന്‍ നന്പറുകളിലൊന്നും രേഖപ്പെടുത്തിയ ശേഷം ആശുപത്രികള്‍ക്കു പണം കൈപ്പറ്റാമെന്ന് ഉത്തരവില്‍ പറയുന്നു. ആശുപത്രികള്‍ക്കു പുറമേ ഡിസ്‌പെന്‍സറികള്‍ക്കും കോവിഡ് കെയര്‍ സെന്ററുകള്‍ക്കും നഴ്‌സിംഗ് സെന്ററുകള്‍ക്കും ഇളവ് ബാധകമാണ്.
Discussion about this post