ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം വ്യാപനം കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് സൗജന്യമായി 1,84,070 ഡോസ് വാക്‌സിന്‍ കൂടി അനുവദിച്ചു. ഇതുവരെ സംസ്ഥാനങ്ങള്‍ക്കായി 17.49 കോടി ഡോസ് സൗജന്യമായി നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. മൂന്നു ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്ക് 53 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി നല്‍കും.













