ന്യൂഡല്‍ഹി: ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്ന് അടുത്ത ദിവസം വിതരണം ആരംഭിക്കും. മരുന്ന് മെയ് 11 മുതല്‍ അടിയന്തിര ഉപയോഗത്തിനായി വിതരണം ആരംഭിക്കുമെന്ന് ഡിആര്‍ഡിഒ മേധാവി ജി.സതീഷ് റെഡ്ഡി വ്യക്തമാക്കി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് നീക്കം. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Discussion about this post