കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ അക്രമ സംഭവങ്ങളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ജഗദീപ് ധാന്‍കര്‍. അക്രമങ്ങളുടെ കാഴ്ച ഖേദകരമാണ്. സംഘര്‍ഷം നിയന്ത്രിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം അരങ്ങേറിയ അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ്ഗവര്‍ണര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. അക്രമം നടന്ന സ്ഥലങ്ങള്‍ താന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post