ന്യൂഡല്‍ഹി:ഇന്ത്യയില്‍ പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം അപകടകാരിയെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ വൈറസിന്റെ രൂപാന്തരമായ B.1.617 ആണ് ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്നത്. ഇത് ആദ്യത്തേതിനേക്കാള്‍ സാംക്രമികവും ഭയപ്പെടേണ്ടതുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച പുറത്തിറങ്ങുന്ന പ്രതിവാര റിപ്പോര്‍ട്ടില്‍ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഡബ്‌ള്യു എച്ച് ഒ പുറത്തുവിടും. 370000 കൊവിഡ് കേസുകളാണ് തിങ്കളാഴ്ച മാത്രം പുതുതായി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3700 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണങ്ങളേക്കാള്‍ എത്രയോ കൂടുതലാണ് യഥാര്‍ത്ഥ സ്ഥിതിയെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post