തൃശൂര്‍: എഴുത്തുകാരനും, സാഹിത്യകാരനും, തിരക്കഥാകൃത്തും, അഭിനേതാവുമായ മാടമ്പ് കുഞ്ഞുകുട്ടന്‍ അ്ന്തരിച്ചു. കോവിഡ് ബാധിച്ച് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞുകുട്ടന്‍.
1941-ല്‍, തൃശ്ശൂര്‍ ജില്ലയിലെ കിരാലൂര്‍ മാടമ്പ് മനയില്‍ ജനനം. ഭാര്യ: പരേതയായ സാവിത്രി അന്തര്‍ജനം. മക്കള്‍: ഹസീന, ജസീന.
പ്രശസ്ത മലയാളചലച്ചിത്രസംവിധായകനായ ജയരാജ് സംവിധാനം ചെയ്ത കരുണം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതിന് 2000-ല്‍ ഇദ്ദേഹത്തിന് മികച്ചതിരക്കഥാകൃത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിക്കുകയുണ്ടായി.
അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്‌നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവര്‍ത്തം, അമൃതസ്യ പുത്രഃ എന്നിവയാണ് പ്രധാന നോവലുകള്‍. മകള്‍ക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നി സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥയെഴുതിയതും അദ്ദേഹമാണ്.













