ന്യൂഡല്‍ഹി: ഇസ്രയേലില്‍ ഹമാസ് റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കും. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായും കേന്ദ്രമന്ത്രി വി. മുരളീധരന്‍ പറഞ്ഞു.
സൗമ്യയുടെ കുടുംബവുമായി സംസാരിച്ചതായും എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കും കത്തയച്ചിട്ടുണ്ട്.
Discussion about this post