ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടനില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ പങ്കെടുക്കില്ല. ഈ മാസം രണ്ടാമത്തെ പരിപാടിയാണ് മോദി റദ്ദാക്കുന്നത്.
ജി7 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് മോദിയെ ക്ഷണിച്ചത്. എന്നാല്‍ രാജ്യത്ത് കോവിഡ് വ്യാപനം അതീവ ഗുരുതരമായി തുടരുന്നതിനാല്‍ യാത്ര വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
Discussion about this post