തിരുവനന്തപുരം : കോവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുടെ നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതില്‍ പരാതിയുണ്ടെങ്കിലും സഹകരിക്കാന്‍ പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്റെ ഓണ്‍ലൈന്‍ യോഗം തീരുമാനിച്ചു. ശമ്പളം, അലവന്‍സ്, സുരക്ഷാ സംവിധാനങ്ങളുടെ വില എന്നിവ കണക്കിലെടുത്താല്‍ ഈ നിരക്ക് പ്രായോഗികമല്ലെന്ന് ആശുപത്രി ഉടമകള്‍ യോഗത്തില്‍ പറഞ്ഞു. പത്ത് ദിവസത്തിന് ശേഷം കോടതി കേസ് പരിഗണിക്കുമ്പോള്‍ ഈ സ്ഥിതി തുടരാന്‍ കഴിയില്ലെന്നുള്ള വിവരം അറിയിക്കും.
സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ വിതരണം പൂര്‍ണമായി നിലച്ചതിനാല്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഭാരത് ബയോടെക്കില്‍ നിന്നും നേരിട്ട് വാക്‌സിന്‍ വാങ്ങും. സ്വകാര്യ ആശുപത്രികള്‍ ഒരുമിച്ച് വാക്സിന്‍ വാങ്ങാനാണ് തീരുമാനം. സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങി തങ്ങള്‍ക്ക് നല്‍കിയാല്‍ വില നല്‍കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെ അനുകൂല മറുപടി ഉണ്ടായിട്ടില്ല.
Discussion about this post