ന്യൂഡല്‍ഹി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോവിഡ് പ്രതിസന്ധിയില്‍ സ്വമേധയാ എടുത്ത കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കേണ്ടിയിരുന്നത്.
കോവിഡുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികളും പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നാണ് സുപ്രീംകോടതി രജിസ്ട്രാര്‍ വിഭാഗം അറിയിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ജസ്റ്റിസ് ചന്ദ്രചൂഡിന് കോവിഡ് സ്ഥിരീകരിച്ചത്.
ചന്ദ്രചൂഡിന്റെ സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിച്ചത്.
Discussion about this post