ന്യൂഡല്‍ഹി: രാജ്യത്തെ കൊറോണ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ മൂന്നര ലക്ഷത്തില്‍ താഴെ പേര്‍ക്കാണ് പ്രതിദിന രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനകളില്‍ 3,43,144 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 2,40,46,809 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,00,79,599 പേര്‍ രോഗമുക്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,44,776 പേര്‍ രോഗമുക്തി നേടിയതോടെ നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 37,04,893 ആയി.
കൊറോണയെ തുടര്‍ന്നുള്ള 4,000 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 2,62,317 ആയി ഉയര്‍ന്നു. വാക്‌സിനേഷന്‍ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 17,92,98,584 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
കൊറോണ വ്യാപനം രൂക്ഷമായിരുന്ന ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ട്. ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം 14.24 ശതമാനമാണ് ഡല്‍ഹിയിലെ പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ആഴ്ചയില്‍ ഇത് 23.24 ആയിരുന്നു.
Discussion about this post