ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയില്‍ സഹായമായി യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായം എത്തിച്ചു. ഇയു അംഗരാജ്യങ്ങളില്‍ നിന്ന് വെന്റിലേറ്ററുകളും റെംഡെസിവിറും മെഡിക്കല്‍ ഉപകരണങ്ങളും കയറ്റിയയച്ച വിമാനം വെള്ളിയാഴ്ച ഡല്‍ഹിയില്‍ എത്തി.
ജര്‍മനിയില്‍ നിന്നുള്ള 223 വെന്റിലേറ്ററുകളും 25,000 റെംഡെസിവിര്‍ മരുന്നുകുപ്പികളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും നെതര്‍ലാന്‍ഡില്‍ നിന്നുള്ള 30,000 റെംഡെസിവിര്‍ കുപ്പികളും പോര്‍ച്ചുഗലില്‍ നിന്ന് 5,500 റെംഡെസിവിര്‍ കുപ്പികളും അടങ്ങിയ വിമാനമാണ് എത്തിയത്. സഹകരണവും സഹായം തുടരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ മന്ത്രാലയ വക്താവ് അരിന്‍ഡം ബഗ്ചി അറിയിച്ചു.
നേരത്തെ, കസാക്കിസ്ഥാനില്‍ നിന്നുള്ള 5.6 ദശലക്ഷം മാസ്‌കുകളും ഇന്ത്യയില്‍ എത്തിയിരുന്നു. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഇന്ത്യക്ക് യുഎസ്, റഷ്യ, യുകെ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്ന് പിന്തുണ ലഭിച്ചിട്ടുണ്ട്.
Discussion about this post