ബംഗളൂരു: ടൗട്ടെ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്തമഴയും കാറ്റും കര്‍ണാടകയിലെ ഏഴു ജില്ലകളിലെ 73 ഗ്രാമങ്ങളില്‍ നാശം വിതച്ചു. നാലു പേര്‍ മരിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കൊടഗ്, ശിവമോഗ, ചിക്കമംഗളൂരു, ഹാസന്‍ എന്നീ ജില്ലകളിലാണ് കാറ്റും മഴയും കൊടിയ നാശം വിതച്ചത്.













