കണ്ണൂര്‍: ലീല ഗ്രൂപ്പ് ഹോട്ടലുകളുടെ സ്ഥാപക ചെയര്‍മാന്‍ പരേതനായ ക്യാപ്ടന്‍ സി.പി കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ നായര്‍ (90) മുംബയില്‍ അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടുംബത്തോടൊപ്പം ദീര്‍ഘകാലമായി മുംബയിലായിരുന്നു താമസം.
മലബാറിലെ വ്യവസായ പ്രമുഖനും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റുമായിരുന്ന അഴീക്കോട് രാജരാജേശ്വരി വിവിംഗ് മില്‍സ് ഉടമ പരേതനായ എ.കെ നായരുടെയും പി.വി. മാധവിഅമ്മയുടെയും മകളാണ്. ലീല വെഞ്ച്വര്‍ഗ്രൂപ്പ് ചെയര്‍മാന്‍ വിവേക് നായര്‍, സഹ. ചെയര്‍മാന്‍ ദിനേശ് നായര്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ലക്ഷ്മി നായര്‍, മധു നായര്‍. സഹോദരങ്ങള്‍: പാറു അമ്മ, ബാലകൃഷ്ണന്‍ നായര്‍, നാരായണി അമ്മ, രവീന്ദ്രന്‍ നായര്‍.
Discussion about this post