ന്യൂഡല്‍ഹി: ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം. ഗ്രാമങ്ങളിലും നഗരപ്രാന്തപ്രദേശങ്ങളിലും ഡോക്ടര്‍മാരുമായി ടെലി കണ്‍സള്‍ട്ടേഷന്‍, ആന്റിജന്‍ പരിശോധനയ്ക്കുള്ള പരീശീലനം ഉള്‍പ്പെടെ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശവും സംസ്ഥാനങ്ങള്‍ക്ക് നല്‍കി.
എല്ലാ ഗ്രാമങ്ങളിലും പകര്‍ച്ചപ്പനി, ശ്വാസ സംബന്ധമായ രോഗങ്ങള്‍ ഉള്‍പ്പടെയുള്ളവരുണ്ടോയെന്ന് ശുചിത്വ- പോഷാകാഹാര സമിതിയുടെ സഹായത്തോടെ ആശാ വര്‍ക്കര്‍മാര്‍ നിരീക്ഷിക്കണം. രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് കമ്യൂണിറ്റി ഹെല്‍ത്ത് ഓഫീസര്‍മാരുമായി ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യമൊരുക്കണം. ഗുരുതര അസുഖങ്ങളുള്ളവരെയും,ഓക്‌സിജന്‍ നില താഴ്ന്നവരെയും അടുത്തുള്ള ഉയര്‍ന്ന ആശുപത്രികളിലേക്ക് മാറ്റണം. സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തണം.
Discussion about this post