അഹമ്മദാബാദ്: ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്തിന്റെ പടിഞ്ഞാറന്‍ തീരത്തെത്തി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ പോര്‍ബന്ദറിനും മഹുവയ്ക്കും ഇടയിലുള്ള തീരം കടന്ന് മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സൈനിക യൂണിറ്റുകളെ വിന്യസിച്ചു.
അതേസമയം, ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവാ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും, ദാമന്‍ ദിയു ലഫ്റ്റനന്റ് ഗവര്‍ണറുമായും ഫോണില്‍ ബന്ധപ്പെട്ട് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി.
സംസ്ഥാനങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ചുഴലിക്കാറ്റ് ഗുജറാത്ത്, ദിയു തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ടത്. കേന്ദ്ര ദുരന്ത നിവാരണ സേനാംഗങ്ങള്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.
Discussion about this post