കൊച്ചി: രണ്ടാം ഇടതു മുന്നണി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി. ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
എംഎല്‍എമാരുടെ ഭാര്യമാര്‍ ഉള്‍പ്പടെയുള്ള ബന്ധുക്കളെ ചങ്ങില്‍ നിന്നും ഒഴിവാക്കണം. മേയ് ആറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം. സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാവശ്യമായ ഉദ്യോഗസ്ഥര്‍ മാത്രമേ പങ്കെടുക്കാവൂ എന്് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി അറിയിച്ചു.
വിവിധ രാഷ്ട്രിയ കക്ഷികളുടെ നേതാക്കള്‍ ഉള്‍പ്പടെയുള്ള ക്ഷണിതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം. കോവിഡ് വ്യാപനം ഒഴിവാക്കുന്നതിന് ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post