ആലപ്പുഴ: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് മുന്നോടിയായി മുഖ്യമന്ത്രിയും സിപിഎം, സിപിഐ മന്ത്രിമാരും ആലപ്പുഴയിലെത്തി രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ചു. ആദ്യം വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം വലിയ ചുടുകാട്ടിലും ആദരം അര്‍പ്പിച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും നിയുക്ത സ്പീക്കറും മാത്രമാണ് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. പതിവായി ഇടതു സര്‍ക്കാരുകള്‍ അധികാരത്തിലേറും മുന്‍പ് രക്തസാക്ഷികള്‍ക്ക് ആദരം അര്‍പ്പിക്കാറുണ്ട്.
Discussion about this post