തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രി കാന്റിനിലാണ് തീപിടിച്ചത്. ആശുപത്രിക്കുള്ളിലേക്കും പുക പടര്‍ന്നതോടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചു.
അഗ്‌നിശമനസേനയുടെ മൂന്ന് യുണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആശുപത്രിലുണ്ടായിരുന്ന രോഗികളെ മറ്റ് ബ്ലോക്കിലേക്കും ഗുരുതരാവസ്തയിലുള്ളവരെ വേറെ ആശുപത്രികളിലേക്കുമാണ് മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post