തിരുവനന്തപുരം: കോവിഡ് അതിവ്യാപന സാഹചര്യത്തില്‍ ഞയാറാഴ്ചവരെ പ്രഖ്യാപിച്ചിട്ടുള്ള ട്രിപ്പിള്‍ ലോക്ഡൗണില്‍ നേരിയ ഇളവ് വരുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി.
വസ്ത്രശാലകള്‍, ജ്വല്ലറികള്‍ എന്നിവ പരിമിതമായ സ്റ്റാഫിനെ ഉള്‍പ്പെടുത്തി തുറക്കാം. എന്നാല്‍ ഓണ്‍ലൈന്‍ വില്‍പ്പനയും ഹോം ഡെലിവറിയും മാത്രമേ പാടുള്ളു. വിവാഹ പാര്‍ട്ടികള്‍ക്ക് വസ്ത്രശാലകളിലും ജ്വല്ലറികളിലും എത്തി സാധനം വാങ്ങാം.
തീരദേശത്ത് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് ദുരന്തം നേരിടുന്നവര്‍ക്ക് സൗജന്യ കിറ്റ് വിതരണം നടത്താം. പൈനാപ്പിള്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ ചെയ്യാം.
Discussion about this post