തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയില്‍ കോണ്‍ഗ്രസിലെ വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകും. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചത്.അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് വഴിയൊരുങ്ങിയത്.
എം.പിമാരുടെയും യുവ എം.എല്‍.എമാരുടെയും ശക്തമായ പിന്തുണയാണ് വി.ഡി സതീശന് ഉണ്ടായിരുന്നത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചിരുന്നു. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് സതീശനെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചത്.കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പിണറായി സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ ചെന്നിത്തലക്ക് സാധിച്ചെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. നിലവില്‍ എ.ഐ.സി.സി സെക്രട്ടറിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ഡി. സതീശന്‍ പറവൂരില്‍ നിന്നുള്ള നിയുക്ത എം.എല്‍.എയാണ്. 2001ലെ കന്നി തെരഞ്ഞെടുപ്പില്‍ പറവൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. 2006ലും 2011ലും 2016ലും വിജയം ആവര്‍ത്തിച്ചു. 2021ലെ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി.
Discussion about this post