തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് ആശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിട്ട് വാര്‍ത്താസമ്മേളനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ വിഡി സതീശന് ആശംസകള്‍ നേര്‍ന്നത്.
കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നു എന്നാണ് മുഖ്യമന്ത്രി തന്റെ സോഷ്യല്‍ മീഡിയാ കുറിപ്പില്‍ പറയുന്നത്.
‘പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്ന ശ്രീ. വി ഡി സതീശന് അഭിനന്ദനങ്ങള്‍. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കുമായി ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നു. അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.’
സര്‍ക്കാരിന്റെ എല്ലാ നല്ല കാര്യങ്ങളെയും ആത്മാര്‍ത്ഥമായി പിന്തുണയ്ക്കുമെന്നും ക്രിയാത്മക പ്രതിപക്ഷം ജനം ആഗ്രഹിക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തിലൂടെ സതീശന്‍ പറഞ്ഞു.
ഭരിക്കാന്‍ അനുവദിക്കാതിരിക്കുകയല്ല പ്രതിപക്ഷത്തിന്റെ ജോലി. ഈ മഹാമാരിയുടെ കാലത്ത് പ്രതിപക്ഷം സര്‍ക്കാരിനൊപ്പം ഉണ്ടാകും. മഹാമാരിയില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും പ്രതിപക്ഷം പിന്തുണ നല്‍കും. സര്‍ക്കാര്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ചൂണ്ടിക്കാട്ടും. വിഡി സതീശന്‍ പറഞ്ഞു.
Discussion about this post