ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കാനുള്ള സാധ്യത കുറയുന്നു. സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞതിനു ശേഷം പരീക്ഷാ നടത്തിപ്പിനെക്കുറിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.
പ്രധാന വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുക, പരീക്ഷകളുടെ സമയം ചുരുക്കുക തുടങ്ങിയ അഭിപ്രായങ്ങള്‍ യോഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ പ്രകടിപ്പിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങള്‍ നാളെ റിപ്പോര്‍ട്ട് നല്‍കണം. ഇവ പരിശോധിച്ച് ജൂണ്‍ ഒന്നിന് അന്തിമ തീരുമാനമെടുക്കാന്‍ ഉന്നതതല യോഗത്തിലെ ധാരണയായി.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.
ഇക്കാര്യത്തില്‍ കഴിയുന്നുതും പെട്ടെന്ന് പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബുവും യോഗത്തില്‍ പങ്കെടുത്തു.
Discussion about this post