തിരുവനന്തപുരം: വൈദ്യുതി ബില്ല് ഓണ്‍ലൈനായി അടയ്ക്കുന്നതിന് വൈദ്യുതി ബോര്‍ഡ് ബാങ്ക് ട്രാന്‍സാക്ഷന്‍ ചാര്‍ജ് ഒഴിവാക്കി. കെഎസ്ഇബിയുടെ എല്ലാ സേവനങ്ങള്‍ക്കും ജൂലൈ 31 വരെ ഇതു ബാധകമാകും.
കോവിഡിനെ തുടര്‍ന്ന് ഉപയോക്താക്കളുടെ സുരക്ഷിതത്വം കണക്കിലെടുത്താണ് ഇളവ് അനുവദിക്കുന്നത്. സംശയ നിവാരണത്തിനായി കോള്‍ സെന്റര്‍ നന്പരായ 1912-ല്‍ വിളിക്കാവുന്നതാണെന്ന് വൈദ്യുതി ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post