ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,11,298 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ചത്തെ കണക്കിനെക്കാള്‍ നേരിയ കൂടുതലാണിത്. എന്നാല്‍ മരണനിരക്ക് 4000ന് താഴെയായത് ആശ്വാസകരമായി. 3847 പേരാണ് ഇന്നലെ രോഗം ബാധിച്ച് മരിച്ചത്. പ്രതിദിന കണക്കില്‍ ഏറ്റവുമധികം കൊവിഡ് രോഗികള്‍ തമിഴ്നാട്ടിലാണ്. 33,764 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. രണ്ടാമത് കേരളമാണ്. 28,798 രോഗികള്‍. പിറകെ കര്‍ണാടകയാണ് 26,811. മഹാരാഷ്ട്രയില്‍ 24,752ഉം ആന്ധ്രാപ്രദേശില്‍ 18,285ഉം ആണ് പ്രതിദിന രോഗികളുടെ കണക്ക്.
ഇന്നലെ രോഗം റിപ്പോര്‍ട്ട് ചെയ്തതില്‍ 62.66 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. തമിഴ്നാട്ടില്‍ നിന്നും മാത്രം 15.98 ശതമാനം രോഗികളുണ്ട്. പ്രതിദിന മരണനിരക്കില്‍ മുന്നില്‍ മഹാരാഷ്ട്രയാണ്. 992 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. കര്‍ണാടകയില്‍ 530 ആണ്.
രാജ്യത്ത് ആകെ രോഗം ബാധിച്ചത് 2,73,69,093 ആളുകള്‍ക്കാണ്. ആകെ മരണമടഞ്ഞവര്‍ 3,15,235 ആയി. 24 മണിക്കൂറിനിടെ 2,83,135 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗ മുക്തി നേടിയവര്‍ 2.46 കോടിയായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,85,805 ഡോസ് വാക്സിന്‍ നല്‍കി. ഇതോടെ ആകെ നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 20.26 കോടിയായി.
Discussion about this post