തിരുവനന്തപുരം: കോളെജുകളില്‍ ജൂണ്‍ ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജൂണ്‍ ഒന്നു മുതല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഓണ്‍ലൈനായാണ് ക്ലാസുകള്‍. രാവിലെ 8.30 നും വൈകുന്നേരം 3.30 നും ഇടയില്‍ ക്ലാസ് നടത്തണമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.













