ന്യൂഡല്‍ഹി: സിബിഎസ്ഇ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റീസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
സുപ്രീം കോടതി അഭിഭാഷകയായ മമത ശര്‍മയാണ് ഹര്‍ജി നല്‍കിയത്. കേസ് തിങ്കളാഴ്ച പരിഗണിക്കുമെന്ന് അറിയിച്ച കോടതി, കേന്ദ്ര സര്‍ക്കാര്‍, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ എതിര്‍ കക്ഷികള്‍ക്ക് ഹര്‍ജിയുടെ പകര്‍പ്പ് മുന്‍കൂറായി നല്‍കാന്‍ നിര്‍ദേശിച്ചു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബോര്‍ഡ് പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് ഭൂരിപക്ഷം വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. ഇതിനെ മിക്ക സംസ്ഥാന സര്‍ക്കാരുകളും പിന്തുണച്ചിരുന്നു. എന്നാല്‍, പരീക്ഷ റദ്ദാക്കാനാവില്ലെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരും സിബിഎസ്ഇയും വ്യക്തമാക്കിയിരുന്നത്.
Discussion about this post