കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ കെപിസിസി സെക്രട്ടറി കെ.പി നൗഷാദ് അലി നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര നിലപാട് തേടി ഹൈക്കോടതി. രണ്ടാഴ്ചയ്ക്കുളളില്‍ മറുപടി തരാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
അഡ്മിനിസ്ട്രേറ്റര്‍ ദ്വീപില്‍ നടത്തുന്ന നിയമ പരിഷ്‌കാരങ്ങള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നു. ഈ സാഹചര്യത്തില്‍ ദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതരീതിയും സംസ്‌കാരവും തകര്‍ക്കുന്ന ഭരണഘടനാ വിരുദ്ധവും നിയമ വിരുദ്ധവുമായ കാര്യങ്ങള്‍ തടയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
ഇക്കാര്യത്തില്‍ കേന്ദ്ര നിലപാട് കോടതി ആരാഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയം വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്, തുടര്‍ന്നാണ് രണ്ടാഴ്ചയ്ക്കുളളില്‍ മറുപടി നല്‍കാന്‍ കോടതി ആവശ്യപ്പെട്ടത്.
കേസിലെ മെറിറ്റിലേക്ക് കടക്കാതെയാണ് വിശദീകരണം കോടതി തേടിയത്. ഭരണപരിഷ്‌കാരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി സ്റ്റേ നല്‍കിയില്ല. ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനാകില്ലെന്നാണ് കോടതി അറിയിച്ചത്.
Discussion about this post