ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊറോണ ആശങ്ക ഒഴിയുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയില്‍ ആയതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അണ്‍ലോക്ക് പ്രക്രിയ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു.
നിലവില്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്. എങ്കിലും നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുക സാദ്ധ്യമല്ല. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, ഫാക്ടറിയുടെ പ്രവര്‍ത്തനവും തിങ്കളാഴ്ച മുതല്‍ അനുവദിക്കും. ദിവസ വേതനക്കാരുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. എങ്കിലും അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിദിന രോഗികളുടെ എണ്ണം ദിനം പ്രതി കുറയുന്നുണ്ട്. ഇതിന് ഡല്‍ഹിയിലെ രണ്ട് കോടിയോളം വരുന്ന ജനങ്ങള്‍ക്ക് നന്ദി പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,100 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1.5 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കൊറോണ രോഗികള്‍ക്കായുള്ള ഓക്സിജന്‍ വെന്റിലേറ്ററുകളും, ഐസിയു ബെഡുകളും ലഭ്യമാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അദ്ധ്യക്ഷനുമായി നടത്തിയ യോഗത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനമായത്.
Discussion about this post