ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ ജൂണില്‍ പന്ത്രണ്ട് കോടി ഡോസ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതില്‍ 6.09 കോടി ഡോസുകള്‍ കേന്ദ്രം സൗജന്യമായി നല്‍കും. അവശേഷിക്കുന്ന 5.86 കോടി സംസ്ഥാനങ്ങള്‍ നേരിട്ടു സംഭരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
കോവിഡ് അതിതീവ്ര വ്യാപനം നേരിടുന്നതിന് സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ തുടരുകയാണ്. നിയന്ത്രണങ്ങള്‍ക്കിടെ വാക്‌സിനേഷനും വേഗത്തിലാക്കിയാല്‍ മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കൂ. ഇതിന്റെ ഭാഗമായി കൂടുതല്‍ വാക്‌സിനുകള്‍ക്ക് അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് കേന്ദ്രം സ്വീകരിച്ചുവരുന്നത്.
വിദേശരാജ്യങ്ങളില്‍ വിജയകരമായി നടത്തിവരുന്ന വാക്‌സിനേഷനില്‍ പങ്കാളികളായ വിവിധ കന്പനികളുടെ വാക്‌സിനുകള്‍ അടിയന്തര ഉപയോഗത്തിന് നേരിട്ട് അനുമതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സര്‍ക്കാര്‍ തേടുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാകയാണ് ലക്ഷ്യം.
Discussion about this post