തിരുവനന്തപുരം: ചാല കമ്പോളത്തില്‍ തീപിടിത്തം. കിഴക്കേകോട്ട ശ്രീപദ്മനാഭ തീയേറ്ററിന് സമീപമുളള ഒരു കളിപ്പാട്ട മൊത്തവ്യാപാരശാലയിലാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സ് ഉടന്‍ സ്ഥലത്തെത്തി രണ്ടു മണിക്കൂര്‍ കൊണ്ട് തീയണച്ചു. നാല് യൂണിറ്റ് ഫയര്‍ഫോഴ്സാണ് തീകെടുത്താന്‍ എത്തിയത്.
തീ കൂടുതല്‍ പടരാതെ ഫയര്‍ഫോഴ്സ് തീയണച്ചു. വൈകിട്ട് 5.30ഓടെയാണ് തീപിടിത്തമുണ്ടായത്. മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പടെ ജനപ്രതിനിധികള്‍ സ്ഥലത്തെത്തി. രാജസ്ഥാന്‍ സ്വദേശികളുടെ കളിപ്പാട്ട മൊത്തവ്യാപാര കടയിലാണ് തീ പിടിച്ചത്.
കൊവിഡ് ഇളവുകളുളളതിനാല്‍ സമീപത്തെ കടകളൊക്കെ തുറന്നിരുന്നു. എന്നാല്‍ തീപിടിത്തമുണ്ടായ കട തുറന്നിരുന്നില്ല. കടയുടെ ഒരു ഭാഗത്തെ ഭിത്തി പൂര്‍ണമായും കത്തി നശിച്ചതായാണ് വിവരം. കെട്ടിടം അനധികൃത നിര്‍മ്മാണമാണോയെന്ന് പരിശോധിക്കുമെന്ന് മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ പി.കെ രാജുവും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Discussion about this post