ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ വിതരണനയം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വാക്സിന്‍ സംഭരണത്തെക്കുറിച്ചുളള പൂര്‍ണ്ണവിവരങ്ങള്‍ അറിയിക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കൊവിഡ് മൂന്നാംതരംഗത്തെ സൂക്ഷിക്കണമെന്നും എപ്പോഴും കരുതിയിരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു.
45 വയസിന് മുകളിലുളളവര്‍ക്ക് സൗജന്യമായി വാക്സിന്‍ ലഭിക്കുമ്പോള്‍ അതിന് താഴെ പ്രായമുളള ജനങ്ങള്‍ പണം നല്‍കണമെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഇത്തരം നിലപാട് ഏകപക്ഷീയവും വിവേചനപരവുമാണെന്നും സര്‍ക്കാരിന്റെ തന്നിഷ്ടം ആണ് ഇത് കാണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഇത്തരമൊരു അവസ്ഥയില്‍ കോടതിക്ക് വെറുമൊരു മൂകസാക്ഷിയായി ഇരിക്കുവാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ അദ്ധ്യക്ഷതയിലുളള ബെഞ്ച് പരാമര്‍ശിച്ചു. വാക്സിന്‍ സൗജന്യമായി നല്‍കുന്നതിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങളോടും കോടതി ആവശ്യപ്പെട്ടു.
Discussion about this post