തിരുവന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ജൂണ്‍ 7 മുതല്‍ 19 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന വിന് വിന് -619, 620, സ്ത്രീശക്തി – 264, 265, അക്ഷയ – 501, 502, കാരുണ്യാപ്ലസ് -372, 373, നിര്‍മല്‍ – 228, 229 കാരുണ്യ – 503, 504 എന്നീ 12 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് റദ്ദാക്കി.
ഇതോടെ നിലവിലെ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ 33 ഭാഗ്യക്കുറികള്‍ റദ്ദാക്കുകയും, ഭാഗ്യമിത്ര-ബി എം 06 ലൈഫ് വിഷു ബമ്പര്‍ -ബി ആര് 79 ഉള്‍പ്പെടെ 9 ഭാഗ്യക്കുറി നറുക്കെടുപ്പുകള്‍ മാറ്റിവയ്ക്കുകയും ചെയ്തു. മാറ്റിവച്ച നറുക്കെടുപ്പ് തീയതി പിന്നീട് അറിയിക്കും.
Discussion about this post