ചെന്നൈ: തമിഴ് നാട്ടില്‍ ലോക്ഡൌണ്‍ ഈ മാസം 21 വരെ നീട്ടി. നിയന്ത്രണങ്ങള്‍ക്ക് ചില ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
50 ശതമാനം ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ച് നോണ്‍ ഹോട്ട്സ്പോട്ട് ജില്ലകളില്‍ സലൂണ്‍, ബ്യൂട്ടിപാര്‍ലറുകള്‍, സ്പാ എന്നിവ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. രാവിലെ ആറ് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. എയര്‍കണ്ടീഷണറുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ല.
മദ്യശാലകള്‍ രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ച് വരെയും പാര്‍ക്കുകള്‍ വൈകുന്നേരം ആറ് മുതല്‍ രാത്രി ഒന്‍പത് വരെയും തുറക്കാന്‍ അനുമതി നല്‍കി.
Discussion about this post